
പരവൂർ: ജില്ലാ പവർ ലിഫ്ടിംഗ് മത്സരങ്ങൾ 12ന് രാവിലെ 9ന് പരവൂർ ഹൈജിയ ജിമ്മിന്റ ആഭിമുഖ്യത്തിൽ കോട്ടപ്പുറം ഗവ. എൽ.പി.എസിൽ നടക്കും. രജിസ്‌ട്രേഷൻ രാവിലെ 8ന് ആരംഭിക്കും. 9ന് എക്സ്.ഏണസ്റ്റ് ഉദ്‌ഘാടനം നിർവഹിക്കും.
ജി.വിനോദ് അദ്ധ്യക്ഷനാകും. പരവൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീലാൽ, സ്വാഗത സംഘം ചെയർമാൻ പരവൂർ സജീവ്, കെ.ബാബുരാജ്, വേണു.ജി.നായർ, എം.ജയകുമാർ എന്നിവർ സംസാരിക്കും. വൈകിട്ട് 7ന് സമാപന സമ്മേളനവും സമ്മാനദാനവും നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ നിർവഹിക്കും. ജി.ഓമനക്കുട്ടൻ നന്ദി പറയും.