 
ഓടനാവട്ടം: കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞ വർഷം വീരചരമം പ്രാപിച്ച ഓടനാവട്ടം കുടവട്ടൂർ ശിൽപ്പാലയത്തിൽ വൈശാഖിന്റെ സഹോദരി ശിൽപാ ഹരിക്ക് സർക്കാറിന്റെ നിയമന ഉത്തരവ് കൈമാറി.
മന്ത്രി കെ. എൻ. ബാലഗോപാലാണ് കുടവട്ടൂരിലെ വീട്ടിലെത്തി ഉത്തരവ് കൈമാറിയത്. കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ക്ലാർക് /വില്ലേജ് അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം. സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്നവരുടെ ആശ്രിതർക്ക് സൈനിക ക്ഷേമ വകുപ്പ് മുഖേന
നൽകുന്ന തൊഴിൽ സഹായത്തിന്റെ ഭാഗമായാണ് നിയമനം.
വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ്, വൈസ് പ്രസിഡന്റ് കെ.രമണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സോമശേഖരൻ,
എം.ബി.പ്രകാശ്, ബ്ലോക്ക് മെമ്പർ ദിവ്യാസജിത്ത്, പഞ്ചായത്ത് അംഗങ്ങളായ ബി. എസ്. മീനാക്ഷി, ശിഷസുരേഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.