കരുനാഗപ്പള്ളി : കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ദിരാജോതി പ്രയാണം കർഷക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ജയകുമാർ, നഗരസഭാകൗൺസിലർ എം.അൻസാർ,മര്യത്ത് ,സത്താർ, സോമരാജൻ, അഡ്വ. ടി.പി സലീംകുമാർ, രാജു, മുഹമ്മദ് ഹുസൈൻ,സന്തോഷ് ബാബു, ശ്രീകുമാർ, ആർ.ദേവരാജൻ, പ്രിയദർശൻ,നദീറ, എച്ച്.ബഷീർ, മുരളി കളീക്കൽ, ബേബിജസ്‌ന, ബിനോയ്, കിരൺ, ഹാരീസ്, രമേശൻ, ഹാരീസ്, അഷറഫ്, മധു കോട്ടയിൽ, ഉണ്ണി കൃഷ്ണപിള്ള, മുരളി, മുഹമ്മദ് കുഞ്ഞ് തുടങ്ങിയവ നേതൃത്വം നൽകി.
നെഹ്റു ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും ഇന്ദിരാഗാന്ധി സ്മൃതി ദിനം ആചരിച്ചു. പുത്തൻതെരുവിൽ നടന്ന ചടങ്ങിൽ നെഹ്റു ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് കെ.എസ്. പൂരം സുധീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഹൗസ് ഫെഡ് ചെയർമാൻ അഡ്വ. എം. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചനയും ഭീകരവിരുദ്ധ പ്രതിജ്ഞയും അനുസ്മരണവും നടന്നു. ഷെഫീഖ് കാട്ടയം കൃഷ്ണപിള്ള, മുനമ്പത്ത് ശിഹാബ്, മേടയിൽ ശിവപ്രസാദ്, സജീവ് പോച്ചയിൽ, ഹക്കീം പുത്തൻതെരുവ്, ബഷീർ, സത്താർ വാക്കത്തറയിൽ, നിസാം, നിയാസ്, അയ്യപ്പൻ, അജ്മൽ തുടങ്ങിയവർ സംസാരിച്ചു.