പുനലൂർ: പുനലൂർ നിയോജക മണ്ഡലത്തിലെ ഭിന്നശേഷി സൗഹൃദ ഗ്രാമം പദ്ധതി ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി ആർ.ബിന്ദുവിന്റെ ഉറപ്പ്.
പദ്ധതിക്കായി അനുവദിച്ച ഭൂമി സന്ദർശിക്കുമെന്നും പി.എസ്. സുപാൽ എം.എൽ.എയ്ക്ക് മന്ത്രി ഉറപ്പ് നൽകി. സാമൂഹിക ക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിൽ വിവിധ മണ്ഡലങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി മന്ത്രിയുടെ ചേംബറിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി എം.എൽ.എക്ക് ഉറപ്പ് നൽകിയത്.
പുനലൂരിൽ ഭിന്ന ശേഷി സൗഹൃദ ഗ്രാമം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സുപാൽ എം.എൽ.എ പദ്ധതി തയ്യാറാക്കി മന്ത്രിക്ക് നൽകിയിരുന്നു. തുടർന്ന്, കഴിഞ്ഞ ബഡ്ജറ്റിൽ പദ്ധതി പ്രഖ്യാപനവും ഉണ്ടായി. പദ്ധതിക്ക് ആവശ്യമായ ഭൂമി ഉടൻ കൈമാറുമെന്ന് എം.എൽ.എ യോഗത്തിൽ അറിയിച്ചു.