 
കരുനാഗപ്പള്ളി: പുതിയകാവ് - ചക്കുവള്ളി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സാമൂഹ്യ നീതി ഫോറം തഴവാ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ആദിത്യ വിലാസം ഹൈസ്ക്കൂളിന് കിഴക്ക് വശത്തുള്ള പാലത്തിന് സമീപമാണ് സമരം സംഘടിപ്പിച്ചത്. ഉപരോധസമരം ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി തഴവ സത്യൻ ഉദ്ഘാടനം ചെയ്തു. മെഹർഖാൻ ചെന്നല്ലൂർ, അനീഷ് പടിക്കൽ, എം.സി.വിജയകുമാർ, അഡ്വ.സലിം മഞ്ചിലി, കൃഷ്ണാനന്ദ്, അനിൽ കുറ്റിവട്ടം എന്നിവർ സംസാരിച്ചു.