phot
ദേശീയ പാത ശാസ്ത്രീയമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പുനലൂർഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ എൻ.എച്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള ഭാഗത്തെ റോഡിന്റെ അപകടകരമായ അവസ്ഥ മാറ്റി ശാസ്ത്രീയമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിലെ എൻ.എച്ച് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് ടൗൺ ചുറ്റിയ എൻ.എച്ച് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയുതു. ജില്ല കമ്മിറ്റി അംഗവും മുൻ നഗരസഭ ചെയർമാനുമായ എം.എ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, കാഷ്യുകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ജില്ല സെക്രട്ടറിയേറ്റ് അംഗം ജോർജ്ജ് മാത്യു,ഏരിയ സെക്രട്ടറി എസ്.ബിജു തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.പി.സജി, ഡോ.കെ.ഷാജി,ടൈറ്റസ് സെബാസ്റ്റ്യൻ, എസ്.രാജേന്ദ്രൻ നായർ, ആർ.ലൈലജ,ഡി.ദിനേശൻ, എ.ആർ.കുഞ്ഞുമോൻ,ആർ.സുഗതൻ,എസ്.എൻ.രാജേഷ്,പി.വിജയൻ,വി.രാമചന്ദ്രൻപിളള തുടങ്ങിയവർ നേതൃത്വം നൽകി.