
കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. 28 പോയിന്റാണ് സ്കൂൾ നേടിയത്. 21 പോയിന്റ് നേടിയ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 19 പോയിന്റ് നേടിയ അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.