കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം നീലേശ്വരം 631ാം നമ്പർ ശാഖയുടെ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികാഘോഷം യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ആർ.ശിവദാസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ, ശാഖ സെക്രട്ടറി വി.അനിൽകുമാർ, വനിതാസംഘം ശാഖ പ്രസിഡന്റ് സി.ജഗദമ്മ എന്നിവർ സംസാരിച്ചു. വിശേഷാൽ പൂജകളും അന്നദാനവും ദീപാരാധനയും നടന്നു.