കൊല്ലം: കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ നാല് മുതൽ ആറുവരെ തൊടുപുഴയിൽ സംസ്ഥാന കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ റോളർ ഹോക്കി ചാമ്പ്യൻഷിപ്പ് നടത്തും. മത്സരത്തിൽ പങ്കെടുക്കുന്ന 27 അംഗ ജില്ലാ ടീമിനെ പ്രഖ്യാപിച്ചതായി റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ആർ.ബാലഗോപാൽ അറിയിച്ചു.
സബ് ജൂനിയർ ടീം പെൺകുട്ടികൾ: അർപ്പിത സജീഷ്, എസ്.അനശ്വര, എസ്.സൂര്യ ഗായത്രി, നിരഞ്ജന രാജ്, ഡി.ദേവനന്ദ, കൃഷ്‌ണേന്ദു എസ്.പിള്ള, നിരഞ്ജന പ്രതാപ്, ദേവീകൃഷ്ണ.
ജൂനിയർ ടീം പെൺകുട്ടികൾ: എ.കാവ്യ, ശ്വേത എസ്.പൈ, എസ്. അമൃത വർഷിണി, ഗീതാഞ്ജന എ.രാജ്, മേഘ അന്ന യേശുദാസ്, ശരണ്യ എസ്.പൈ., ബി.അമൃത തീർഥ.
ജൂനിയർ ടീം ആൺകുട്ടികൾ: ആർ. രണോയ്, എം. വിവേകാനന്ദ്, ഡി. ദീപക്, ഭരത് എം. രെഞ്ചു, ആർ..വൈഷ്ണവ്, ഗൗതം എ.രാജ്, ജോയൽ ജോണി, എസ്.വേദാന്ത്, എസ്.വിഷ്ണുദാസ്, എ.എസ്.ആകാശ്കുമാർ, എസ്.കെ. അശ്വിൻ ചന്ദ്ര, എസ്.അദ്വൈത്. ടീം മാനേജർ:ആർ.ഒ.ദിജി, ലേഡി ടീം മാനേജർ:എസ്.അനിത.