അഞ്ചൽ: കയർ ഭൂവസ്ത്രം ഉപയോഗിച്ച് ഏറ്റവും കുടുതൽ തൊഴിലുറപ്പ് പ്രവൃർത്തികൾ ഏറ്റെടുത്തതിൽ ഏരൂർ ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത്. തോടുകൾ, കുളങ്ങൾ, കൈത്തോടുകൾ എന്നിവ കയർ ഭൂവസ്ത്രം ഉപയോഗിച്ച് നിർമ്മാണം ഏറ്റെടുത്തതുവഴി കഴിഞ്ഞ വർഷം 14 കോടി രൂപയുടെ പ്രവൃർത്തികളാണ് പഞ്ചായത്ത് നടത്തിയത്. കയർഫെഡിന്റെ നേതൃത്വത്തിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സെമിനാറിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രനിൽ നിന്ന് ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ ഉപഹാരം ഏറ്റുവാങ്ങി.