supply

കൊല്ലം: ഗോദാവരി ജയ അരിയുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പ് ഇടപെട്ട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി 420 ടൺ പഞ്ചാബ് ജയ അരി എത്തിച്ചു. 40 മുതൽ 42 രൂപ വരെയാണ് റീട്ടെയിൽ വില. 1180 ടൺ പഞ്ചാബ് ജയ അരിയാണ് 42 കണ്ടെയ്നറുകളിലായി കൊച്ചിയിലെത്തിച്ചത്. കൊല്ലത്തിന് പുറമേ ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കും പഞ്ചാബ് ജയ അരി പോയിട്ടുണ്ട്. വില്പന പരിശോധിച്ച ശേഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 400 കണ്ടെയ്നർ പഞ്ചാബ് ജയ അരി എത്തിക്കാനുള്ള ആലോചനയുമുണ്ട്.

ഒൻപത് സ്ഥാപനങ്ങളിൽ പരിശോധന

ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ജില്ലയിലെ ഒൻപത് സ്ഥാപനങ്ങളിൽ പരിശോധന നടത്തി. എങ്ങും പൂഴ്ത്തിവയ്ക്കൽ അടക്കമുള്ള പ്രശ്നങ്ങൾ കണ്ടെത്തിയില്ല. ഇന്നും പരിശോധന തുടരും.