kodi

കൊല്ലം: സംസ്ഥാന സർക്കാരിനെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്‌ടറേറ്റ് മാർച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. വിലക്കയറ്റത്തിനും, പൊലീസ് അതിക്രമങ്ങൾക്കും, സർവകലാശാലകളിലെ പിൻവാതിൽ നിയമനങ്ങൾക്കും സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്ക് എതിരെയും മുൻ മന്ത്രിമാർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടും പൗര വിചാരണ എന്ന പേരിലായിരുന്നു പ്രതിഷേധം.

ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, കെ.പി.സി.സി എക്‌സി.അംഗം എ.ഷാനവാസ്ഖാൻ നേതാക്കളായ എ.കെ..ഹഫീസ്, പി.ജർമ്മിയാസ്, സി.ആർ.നജീബ്, നടുക്കുന്നിൽ വിജയൻ, വെളിയം ശ്രീകുമാർ, തൊടിയൂർ രാമചന്ദ്രൻ, കെ.ബേബിസൺ, സൂരജ് രവി, എൽ.കെ.ശ്രീദേവി, നെടുങ്ങോലംരഘു, എസ്.വിപിനചന്ദ്രൻ, അഡ്വ.എസ്.ഷേണാജി, ചിറ്റുമൂല നാസർ, വിഷ്ണുവിജയൻ, ബിജുലൂക്കോസ്, ഷാ കറുത്തേടം, ലത.സി നായർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തിന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് - മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.