balagopal-pamd

കൊ​ട്ടാ​ര​ക്ക​ര: ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി കൊ​ട്ടാ​ര​ക്ക​ര​യിൽ ന​ട​ന്ന വൊ​ക്കേ​ഷ​ണൽ എ​ക്‌​സ്‌​പോ​യിൽ കൊ​ട്ടാ​ര​ക്ക​ര ​ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ആൻഡ് വി​.എ​ച്ച്.​എ​സ്.​എ​സ് ഓ​വ​റോൾ ചാ​മ്പ്യൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.

കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ സ്​കൂ​ളു​ക​ളിൽ നി​ന്ന് 90 ഓ​ളം സ്റ്റാ​ളു​കൾ മ​ത്സ​ര​ത്തിൽ പ​ങ്കെ​ടു​ത്തു. ക​രി​ക്കു​ലം റി​ലേ​റ്റ​ഡ് വി​ഭാ​ഗ​ത്തിൽ കൊ​ട്ടാ​ര​ക്ക​ര ജി​.എച്ച്.എ​സ്.​എ​സ് ആൻ​ഡ് വി.​എ​ച്ച്​.എ​സ്.​എ​സ് ഒ​ന്നാം സ്ഥാ​ന​വും ഞെ​ക്കാ​ട് ​ഗ​വ. വി​.എ​ച്ച്.​എ​സ്​.എ​സ് ര​ണ്ടാം സ്ഥാ​ന​വും നെ​ടു​മ​ങ്ങാ​ട് ​ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഇ​ന്ന​വേ​റ്റീ​വ് വി​ഭാ​ഗ​ത്തിൽ ഓ​ല​ത്താ​ണി വി​ക്ട​റി വി​.എ​ച്ച്.​എ​സ്​.എ​സ്, പോ​രേ​ടം വി​വേ​കാ​ന​ന്ദ വി.​എ​ച്ച്​.എ​സ്​.എ​സ്, പേ​ട്ട വി​.എ​ച്ച്​.എ​സ്.​എ​സ് എന്നിവ യഥാക്രമം ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളിലെത്തി. ജ​ഗ​തി ഡെ​ഫ് വി.​എ​ച്ച്​.എ​സ്.​എ​സ്, പു​ന​ലൂർ വാ​ള​ക്കോ​ട് എൻ.എ​സ് വി.​എ​ച്ച്​.എ​സ്​.എ​സ്, നെ​ടു​മ​ങ്ങാ​ട് ഗ​വ. ടി.എ​ച്ച്.​എ​സ് ആൻ​ഡ് വി.​എ​ച്ച്.​എ​സ് എ​ന്നി​വ​രാ​ണ് മാർ​ക്ക​റ്റ​ബിൾ വി​ഭാ​ഗ​ത്തി​ലെ ജേ​താ​ക്കൾ.

പ്രോ​ഫി​റ്റ​ബിൾ വി​ഭാ​ഗ​ത്തിൽ കൊ​ട്ടാ​ര​ക്ക​ര ഗേൾ​സ് ജി​.വി ​എ​ച്ച്​.എ​സ്.​എ​സ് ഒ​ന്നാം സ്ഥാ​ന​വും മു​ട്ട​റ ജി​.വി ​എ​ച്ച്​.എ​സ്.​എ​സ് ര​ണ്ടാം സ്ഥാ​ന​ത്തി​നും ചാ​ത്ത​ന്നൂർ ജി​.വി​എ​ച്ച്​.എ​സ്​.എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.