കൊല്ലം: കുണ്ടറ പഞ്ചായത്ത് മെമ്പറായ കുണ്ടറ മുക്കൂട് ഇടയില വീട്ടിൽ രഘുരാജനെ പ്രതിയാക്കി കുണ്ടറ പൊലീസ് ചാർജ് ചെയ്ത പോക്സോ കേസിൽ കൊല്ലം സെഷൻസ് കോടതി പ്രതിക്കനുവദിച്ച മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്നവശ്യപ്പെട്ട് കേസിലെ വാദി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ ജാമ്യം അനുവദിച്ചശേഷം പ്രതി ജാമ്യ വ്യവസ്ഥ ലംഘിക്കുകയോ, വേറെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുകയോ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും അനുവദിച്ച ജാമ്യം റദ്ദ് ചെയ്യാൻ മതിയായ കാരണങ്ങളോ ന്യായങ്ങളോ ഇല്ലെന്നുമുള്ള പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റുമാരായ എൻ.ചിദംബരം, പി.ശിവരാജ് എന്നിവർ ഹാജരായി.