കുന്നത്തൂർ : ജെ.സി.ഐ ശാസ്താംകോട്ടയുടെ ആഭിമുഖ്യത്തിൽ ബോധന വരയരങ്ങും സെമിനാറും അദ്ധ്യാപക അവാർഡ് സമർപ്പണവും ഇന്ന് രാവിലെ 10ന് കെ.എസ്.എം ഡി.ബി കോളേജിൽ നടക്കും. മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജിയുടെ വരവേഗ വിസ്മയത്തിലൂടെ ബോധന വരയരങ്ങെന്ന മെഗാഷോയും നടക്കും.
ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച അദ്ധ്യാപകരെ ഡോ.പുനലൂർ സോമരാജൻ അവാർഡ് നൽകി ആദരിക്കും. അഡ്വ.ജിതേഷ്ജിയെ ബെസ്റ്റ് ടാലന്റ് അവാർഡ് നൽകി ആദരിക്കും. കോളേജ് പ്രിൻസിപ്പൽ കെ.സി പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. ജെ.സി.ഐ പ്രസിഡന്റ് എൽ.സുഗതൻ അദ്ധ്യക്ഷത വഹിക്കും.