
അഞ്ചൽ: കൊല്ലം സഹോദയ കലോത്സവം ആദ്യദിന മത്സരങ്ങൾ സമാപിച്ചു. അൻപത്തി മൂന്ന് ഇനങ്ങൾ പൂർത്തിയായപ്പോൾ 245 പോയിന്റുമായി തിരുവനന്തപുരം സർവോദയ വിദ്യാലയം ഒന്നാമതെത്തി. 243 പോയിന്റുമായി ആതിഥേയരായ അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ തൊട്ടുപിന്നിലുണ്ട്. 184 പോയിന്റുമായി ശാസ്താംകോട്ട ബ്രൂക്ക് ഇന്റർ നാഷണൽ സ്കൂൾ മൂന്നാമതെത്തി. രാവിലെ 9ന് ആരംഭിച്ച മത്സരങ്ങൾ വൈകിട്ട് 6.30ന് സമാപിച്ചു.