
കൊല്ലം: വേണാട് സഹോദയയുടെ വേണാട് ഉത്സവ് 2022ന് നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ തുടക്കമായി. എട്ട് വേദികളിലായി മുപ്പത്തിയഞ്ച് സ്കൂളുകളിലെ പ്രതിഭകൾ നൂറ്റിയൻമ്പത്തിൽ പരം ഇനങ്ങളിൽ മാറ്റുരയ്ക്കും. ഉദ്‌ഘാടനം എൻ.കെപ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. സ്കൂൾ ചെയർമാൻ ഡോ. കെ.ജ്യോതി അദ്ധ്യക്ഷയായി. വേണാട് സഹോദയ പ്രസിഡന്റ് ഡോ. കെ.കെ.ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി. പേട്രൺ ഡോ. ജയകുമാർ, സഹോദയ സെക്രട്ടറി മൈക്കിൾ ഷിനോ ജസ്റ്റസ്, ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ.മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പലും പ്രോഗ്രാം കോ ഓർഡിനേറ്ററുമായ കെ.ഹരി സ്വാഗതവും ട്രഷറർ എം.ആർ.രശ്മി നന്ദിയും പറഞ്ഞു.