ചവറ : മത്സ്യഫെഡ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മത്സ്യഫെഡ് ജില്ലാഓഫീസിൽ നടന്നു. മുൻ മന്ത്രി ജെ.മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ രാജാദാസ്, സബീന സ്റ്റാൻലി, ജില്ലാ മാനേജർ ഡോ.നൗഷാദ്, ഡി.ജി.എം കെ.കെ. ബാബു, അസി.രജിസ്ട്രാർ വിനോദിനി, സംഘം ഭാരവാഹികൾ, മത്സ്യതൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന അദാലത്തിൽ 400 പരം അപേക്ഷകർ പങ്കെടുത്തു.