sajeesh

ചാത്തന്നൂർ: പ്രഭാത സവാരിക്കിറങ്ങിയ യുവാവ് റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. മൈലക്കാട് സിത്താര ജംഗ്ഷൻ ബൈജുഭവനിൽ രമേശന്റെയും സുധർമ്മയുടെയും മകൻ സജീഷാണ് (35) മരിച്ചത്.കൊട്ടിയത്തെ വസ്ത്രശാലയിലെ ജീവനക്കാരനായിരുന്നു.

ഇന്നലെ രാവിലെ ആറരയോടെ ദേശീയപാതയിൽ ഇത്തിക്കര പള്ളിക്ക് സമീപം കുഴഞ്ഞുവീണ സജീഷിനെ നാട്ടുകാർ ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ഹ‌ൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നതായി വീട്ടുകാർ പറഞ്ഞു. ഭാര്യ :നിവ രാജു. മകൾ: കൃതിക.