kalari

കൊല്ലം: ജില്ലാ സ്‌പോർട്സ് കളരിപ്പയ​റ്റ് അസോസിയേഷൻ ചാമ്പ്യൻഷിപ്പും കൺവെൻഷനും നാളെ ചവറ പന്മന മനയിൽ ഗവ. എൽ.പി.എസിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 8ന് വിളംബര ഘോഷയാത്ര കൃഷ്ണായനം കളരിപ്പയ​റ്റ് പഠനകേന്ദ്രത്തിൽ ആരംഭിക്കും. 9ന് ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോർട്‌സ് കളരിപ്പയ​റ്റ് അസോ. ജോ. സെക്രട്ടറി വർഗീസ് ഗുരുക്കൾ അദ്ധ്യക്ഷനാകും. 10ന് വിവിധ കളരികളിലെ കുട്ടികളുടെ മത്സരങ്ങൾ ചവറ ഐ.എസ്.എച്ച്.ഒ വിപിൻകുമാർ ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകിട്ട് 4ന് പൊതുസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷനാകും. അസോ. സംസ്ഥാന എക്സി. അംഗം ജോർജ് ജോസഫ് ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തും. അസോ. ജില്ലാ സെക്രട്ടറി സാമുവേൽക്കുട്ടി ഗുരുക്കൾ, എക്സി. അംഗം പി.സി. സുനിൽ, കൃഷ്ണായനം കളരി പഠനകേന്ദ്രം എ. അജിത്ത്കുമാർ, ഗോപകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.