 
ശാസ്താംകോട്ട: ജൂനിയർ ചേംബർ ഇന്റർനാഷണൽ(ജെ.സി.ഐ) ശാസ്താംകോട്ടയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ദേവസ്വംബോർഡ് കോളേജിൽ സംഘടിപ്പിച്ച ലഹരിയ്ക്കെതിരെ ബോധന വരയരങ്ങും സെമിനാറും മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വേഗ വരയിലൂടെ ലോകമറിയപ്പെടുന്ന കാർട്ടൂണിസ്റ്റായ അഡ്വ.ജിതേഷ്ജിയ്ക്ക് ജെ.സി.ഐ ബെസ്റ്റ് ടാലന്റ് അവാർഡ് ഋഷിരാജ് സിംഗ് സമ്മാനിച്ചു. അര ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജില്ലയിലെ മികച്ച അദ്ധ്യാപകരായി തിരഞ്ഞെടുക്കപ്പെട്ട ബി.എസ്.ഗോപകുമാർ, കെ.ജി.ജോൺസൺ, ജി.ശ്രീലത, ശ്രീരംഗം ജയകുമാർ എന്നിവർക്കും ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, കോളേജ് പ്രിൻസിപ്പൽ കെ.സി.പ്രകാശ്, ജെ.സി.ഐ ശാസ്താംകോട്ട പ്രസിഡന്റ് എൽ.സുഗതൻ, ജെ.സി.പ്രമോദ്, ഒ.പ്രമോദ് എന്നിവർ സംസാരിച്ചു. ചടങ്ങുകൾക്ക് മുന്നോടിയായി ജിതേഷ്ജിയുടെ വരയരങ്ങും ഉണ്ടായിരുന്നു.