കൊല്ലം: കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് കേരളത്തിലെ സഹകരണ മേഖലയ്ക്ക് മാതൃകയെന്ന് എം.നൗഷാദ് എം.എൽ.എ പറഞ്ഞു. ബാങ്കിൽ ആരംഭിച്ച എ.ടി.എം സി.ഡി.എം മെഷീൻ, ക്യു.ആർ കോഡ് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും എ.ടി.എം കാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകാരികൾക്ക് ആവശ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും നടപ്പിലാക്കുന്നതിൽ മുന്നിലാണ് കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്തരം സംവിധാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് അദ്ധ്യക്ഷത വഹിച്ചു. വ്യവസായിയായ നിയാസ് സി.ഡി.എം മെഷീനിൽ ആദ്യ നിക്ഷേപം നടത്തി. അമ്പാട്ട് സക്കീർ ഹുസൈൻ എ.ടി.എം കാർഡ് ഏറ്റുവാങ്ങി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്.അഹമ്മദ് കോയ, ബി.അനൂപ് കുമാർ, അൻവറുദീൻ ചാണ്ടിക്കൽ, ഇ.നൗഷാദ് കിട്ടന്റഴികം, പട്ടത്താനം സുരേഷ് ബാബു, സാദത്ത് ഹബീബ്, മണക്കാട് സലിം, സെയ്‌ത്തുൻ ബീവി, ബിന്ദു മധുസൂദനൻ, ഷാജിദ നിസാർ, സെക്രട്ടറി പി.എസ്.സാനിയ, കോർപ്പറേഷൻ കൗൺസിലർ ഹംസത്ത് ബീവി, എയ്സസ് മണി, ചീഫ് ജനറൽ മാനേജർ ഫൈജു, ബിസിനസ് കോ - ഓർഡിനേറ്റർ ജിതിൻ എന്നിവർ സംസാരിച്ചു.