janasabha-
വൈദ്യുതി ജീവനക്കാരുടെ ഐക്യസംഘടനയായ എൻ.സി.സി.ഒ.ഇ.ഇയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ നിർവഹിക്കുന്നു

കൊല്ലം : വൈദ്യുതി നിയമഭേദഗതി ബിൽ കേവലം സ്വകാര്യവത്കരണമല്ല നിർബന്ധിത സ്വകാര്യവത്കരണമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. വൈദ്യുതി ജീവനക്കാരുടെ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഐക്യസംഘടനയായ എൻ.സി.സി.ഒ.ഇ.ഇയുടെ

ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനസഭ അയത്തിൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖജനാവിലെ തുക ഉപയോഗിച്ച് പൊതുമേഖലയിൽ നിർമ്മിച്ച ലൈനുകളും ട്രാൻസ് ഫോമറുകളുമെല്ലാം സ്വകാര്യമേഖലയ്ക്ക് തുച്ഛമായ തുക കടത്തുകുലി ഈടാക്കി കൊണ്ട് വൈദ്യുതി വിതരണം നടത്താൻ നിർബന്ധപുർവ്വം നൽകണമെന്ന വ്യവസ്ഥ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള പവർ വർക്കേഴ്സ് കോൺഗ്രസ് (എ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സാബു വിഷയാവതരണം നടത്തി. കോർപ്പറേഷൽ കൗൺസിലറും എ.ഐ.വൈ.എഫ് നേതാവുമായ നൗഷാദ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി അൻവറുദീൻ ചാണിക്കൽ വിവിധ സംഘടനകളെ പ്രതിനിധികരിച്ചു. വിഷ്ണു(ഡിവിഷൻ പ്രസിഡന്റ് , വർക്കേഴ്സ് ഫെഡറേഷൻ, എ.ഐ.ടി.യു.സി), ശ്രീകുമാരിഅമ്മ (സംസ്ഥാന സെക്രട്ടറി,പെൻഷണേഴ്സ് അസോസിയേഷൻ), സി.അരുൺ (ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ഓർഗൈസിംഗ് സെക്രട്ടറി) ജോഷ്വാ ബെൻസിലി(ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി)എന്നിവർ സംസാരിച്ചു.