
കൊല്ലം: സംസ്ഥാനത്തെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഭവനം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജി. ചിഞ്ചുറാണി പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ സംഘടിപ്പിച്ച ലൈഫ് ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ. ഡാനിയേൽ അദ്ധ്യക്ഷനായി. 12.5 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ഈ വർഷം ഭവനനിർമ്മാണ പദ്ധതികൾക്ക് വിഹിതമായി നൽകുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എസ്.അനിൽ കല്ലേലി ഭാഗം മുഖ്യപ്രഭാഷണം നടത്തി. പ്രോജക്ട് ഡയറക്ടർ ടി.കെ.സയൂജ പദ്ധതി വിശദീകരിച്ചു. ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ ശ്രീബാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻവാഹിദ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ ജെ.നജീബത്ത്, വസന്തരമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. ബാൾഡുവിൻ, ഡോ. കെ. ഷാജി, ആർ.രശ്മി, അംബിക കുമാരി, എസ്.സോമൻ, ശ്യാമളയമ്മ, സുനിത രാജേഷ്, ശ്രീജ ഹരീഷ്, ബി. ജയന്തി, എസ്.സെൽവി, കെ. അനിൽ കുമാർ, ഗേളി ഷണ്മുഖൻ, അഡ്വ. എസ്. ഷൈൻകുമാർ, ജയശ്രീ വാസുദേവൻ പിള്ള, പ്രിജി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് അഡ്വ.സുമലാൽ സ്വാഗതവും സീനിയർ സൂപ്രണ്ട് കബീർദാസ് നന്ദിയും പറഞ്ഞു.