കൊല്ലം: തൊഴിൽ വകുപ്പിന് കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഐ.ഐ.ഐ.സിയിൽ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. ദൈർഘ്യം മൂന്ന് മാസം. തൊണ്ണൂറ് ശതമാനം ഫീസ് സർക്കാർ വഹിക്കും. താമസിച്ച് പഠിക്കാൻ 6700 രൂപ അടയ്ക്കണം.

കുടുംബ വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഇ.ഡബ്‌ള്യു.എസ്)/പട്ടിക ജാതി /പട്ടിക വർഗ/ഒ.ബി.സി വിഭാഗം, കൊവിഡിൽ ജോലി നഷ്ടപ്പെട്ടവർ, ഒരു രക്ഷിതാവ് മാത്രമുള്ളവർ, ഭിന്നശേഷിയുള്ള കുട്ടി/കുട്ടികളുടെ അമ്മ, വിധവ/വിവാഹ മോചനം നേടിയവർ, ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നിവരെയാണ് തിരഞ്ഞെടുക്കുക.

എട്ടാം ക്ലാസും അതിന് മുകളിലും യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. 18 വയസ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായ പരിധിയില്ല. 16ന് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകളുമായി സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. വെബ്‌സൈറ്റ് www.iiic.ac.in. ഫോൺ: 8078980000, 9188127532.