പുനലൂർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിലിന്റെ (കെ.സി.ഇ.സി)കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജീവനക്കാർ പതാക ദിനം ആചരിച്ചു. ഉറുകുന്ന്, ആര്യങ്കാവ്, ഇടമൺ,പുനലൂർ,മാത്ര തുടങ്ങിയ സർവീസ് സഹകരണ ബാങ്കിലെ എംപ്ലോയിസ് കൗൺസിൽ ജീവനക്കാരാണ് പതാക ദിനാചരണം നടത്തിയത്. ഉറുകുന്നിൽ എസ്.സുനിൽ കുമാർ,ശരത്ത് കുമാർ,സുമേഷ്,ആൻസി, സജി,അനന്ദു എന്നിവരും ഇടമണിൽ സെക്രട്ടറി എസ്.അജിത്ത്, ഷൈലജ,സജി എന്നിവരും ആര്യങ്കാവിൽ കെ.രാജൻ, പുനലൂരിൽ വി.എസ്.പ്രവീൺകുമാർ, ബാബു, ബിജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.