
കൊല്ലം: പെൻഷൻ പ്രായം വർദ്ധിപ്പിച്ച ഇടതുസർക്കാരിന് യുവജന രോഷത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ പറഞ്ഞു. ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ഇരവിപുരത്ത് സംഘടിപ്പിച്ച തെരുവ് വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസംബ്ലി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷനായി. നേതാക്കളായ ഷാ സലിം, ഉമേഷ് മയ്യനാട്, ഷമീർ മയ്യനാട്, ശങ്കരനാരായണപിള്ള , ബിനോയ് ഷാനൂർ, ഹുനൈസ് പള്ളിമുക്ക്, അഡ്വ.മുഹമ്മദ് നഹാസ്, ഫൈസൽ അയത്തിൽ, അജു ആന്റണി, അമൽ ജോൺ ജോസഫ്, ബോബൻ പുല്ലിച്ചിറ, അൻഷാദ് പോളയത്തോട്, അഭിലാഷ് പട്ടത്താനം, സഹിൽ സദർ, ജിജി തില്ലേരി, സെയ്ദലി മുണ്ടക്കൽ, അനൂപ് കാക്കത്തോപ്പ്, ഡോ.ഷാ, ശ്യാം കൂനമ്പായിക്കുളം, അരുൺ തെക്കേവിള എന്നിവർ സംസാരിച്ചു.