കൊല്ലം: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ വെസ്റ്റ് താലൂക്ക് വാർഷിക പൊതുയോഗവും കുടുംബസംഗമവും നാളെ രാവിലെ 10ന് ഹോട്ടൽ ഷാ ഇന്റർനാഷണലിൽ നടക്കും. കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു സമ്മേളനം ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് എസ്. ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. അശോകൻ ചികിത്സാസഹായം വിതരണം ചെയ്യും. സംസ്ഥാന സെക്രട്ടറി ബാബു ആനന്ദൻ വിശിഷ്ട വ്യക്തികളെ ആദരിക്കും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആർ.പി.ബാങ്കേഴ്സ് ഉടമ പ്രകാശൻപിള്ള മെറിറ്റ് അവാർഡ് നൽകും. ജില്ലാ പ്രസിഡന്റ് ശുഭവർമ്മരാജ, അഡ്വ.കെ.ജെ.ബി. തോമസ് തുടങ്ങിയവർ പങ്കെടുക്കും.