photo
കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി സബ്ട്രഷറിക്ക് മുന്നിൽ സംഘടിപ്പിച്ച കരിദിനാചരണം കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു

കരുനാഗപ്പള്ളി: കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി സബ് ട്രഷറിക്ക് മുന്നിൽ കരിദിനം ആചരിച്ചു. 2021 മുതലുള്ള ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക, 2019 ലെ ക്ഷാമാശ്വാസത്തിന്റെയും പെൻഷൻ പരിഷ്‌കരണത്തിന്റെയും കുടിശ്ശിക വിതരണം ചെയ്യുക, ഒ.പി ചികിത്സയും ഓപ്ഷനും ഉറപ്പ് വരുത്തി മെഡിസെപ്പിലെ അപകാതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരിദിനം ആചരിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ് സി.ഗോപിനാഥപണിക്കരുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗം കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി.സുന്ദരേശൻ, ഷാജഹാൻ, പ്രൊഫ.രവീന്ദ്രൻനായർ, ഓച്ചിറ വിജയൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വിശ്വംഭരൻ, മാരിയത്ത്ബീവി, രാജശേഖരപിള്ള, പി.സോമൻപിള്ള, ഡി.വിനയൻ, സൈനുലാബുദീൻ എന്നിവർ സംസാരിച്ചു.