 
കൊല്ലം: കൃഷി,മൃഗസംരക്ഷണ മേഖലകളുടെ വികസനത്തിന് മാധ്യമങ്ങൾക്ക് വലിയ പങ്ക് നിർവഹിക്കാനുണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കൊട്ടിയത്ത് മൃഗസംരക്ഷണ വകുപ്പും ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച മാദ്ധ്യമ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എത്ര അധ്വാനിച്ചിട്ടും പട്ടിണിയിൽ കഴിയേണ്ടി വരുന്ന കർഷകരാണ് കാർഷിക മൃഗസംരക്ഷണ മേഖലകളിൽ പ്രവർത്തിക്കുന്നത്. അവരുടെ ഉന്നമനത്തിനായി സർക്കാർ ധാരാളം പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അവരിലേക്ക് അത് എത്തിച്ചേരാനും അവർക്ക് ആത്മവിശ്വാസത്തോടെ അതിൽ പങ്കാളിയാവാനും കഴിയുന്ന രീതിയിൽ മാധ്യമങ്ങൾ സഹായിക്കണമെന്നും മന്ത്രി പറഞ്ഞു. വെറ്ററിനറി അസോസിയേഷൻ പ്രസിഡന്റ് ഡോ.എം.കെ.പ്രദീപ് കുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.കെ.അജി ലാസ്റ്റ്,
പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ.റെയ്‌നി ജോസഫ്, അസി.ഡയറക്ടർ ഡോ.ഡി. ഷൈൻ കമാർ, ഡോ.എ.ഇർഷാദ്,ഡോ.എസ്. ദീപ്തി,
മാദ്ധ്യമ പ്രവർത്തകരായ കെ.ചന്ദ്രശേഖർ, കെ.രാജൻ ബാബു, സി.ആർ.രതീഷ് കുമാർ, കണ്ണൻ നായർ, അഖിൽ വിനായക്,
ഗോപൻനീരാവിൽ എന്നിവർ സംസാരിച്ചു.