keraleeyam

കൊല്ലം: അഷ്ടമുടി കായൽ തീരത്തെ പഞ്ചനക്ഷത്ര ഹോട്ടലായ റാവിസ് കേരളീയത്തിലെ തനത് നാടൻ ഭക്ഷണമേളയായ 'എസ്സെൻസ് ഒഫ് കേരള ' യിൽ ഭക്ഷണ പ്രേമികളുടെ തിരക്കേറുന്നു. നാടിന്റെ തനതു രുചിക്കൂട്ടുകൾ തിരുവിതാംകൂർ, സുറിയാനി, മലബാർ മേഖലകളിലെ പാചക രീതികളുമായി സമന്വയിപ്പിച്ച് വെജിറ്റേറിയൻസിനും നോൺവെജിറ്റേറിയൻസിനും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിൽ അറുപത്തിയഞ്ചോളം വിഭവങ്ങളാണ് മേളയിൽ രുചിക്കാനുള്ളത്.

ആകർഷകമായ അന്തരീക്ഷത്തിൽ നാലു സൂപ്പുകൾ, പത്തോളം സാലഡുകൾ, ചിക്കൻ, മട്ടൺ, ബീഫ്, ഞണ്ട്, നെയ്മീൻ, പൊടിമീനിൽ തുടങ്ങി പുട്ടും അപ്പവും ഇടിയപ്പവും പൊറോട്ടയും ചേർന്ന് നാൽപ്പതിന് മുകളിൽ നാടൻ വിഭവങ്ങൾ, പന്ത്രണ്ടോളം ഡീസെർട്ടുകൾ എല്ലാം കൂടി ഒരാൾക്ക് 1299 രൂപയാണ്.
12 വയസിന് താഴെയുള്ള കുട്ടികൾക്ക് 50 ശതമാനം ഡിസ്‌കൗണ്ടും 6 വയസിന് താഴെയുള്ളവർക്ക് സൗജന്യവുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8590 513030.