കടയ്ക്കൽ: ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ പി.ബിജുവിന്റെ രണ്ടാം ചരമ ദിനത്തിൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി.വൈ.എഫ്.ഐ ഉച്ചഭക്ഷണം വിതരണം ചെയ്തു. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷനായി. ജ്യോത്സ്ന സുന്ദരേശൻ സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി എം.നസീർ,ഏരിയാ കമ്മിറ്റി അംഗം വി.സുബ്ബലാൽ, ആശുപത്രി സൂപ്രണ്ട് ഡോ.വി.അംബു, ജി.അഖിൽ, വിശാഖ്, ഫൈസൽ, ശരത് എന്നിവർ സംസാരിച്ചു. പാങ്ങോട് മേഖലയിലെ മുൻകാല ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഗോപൻ, പ്രജീഷ്, അൽ അമീൻ, ആശിഷ് അയിരൂർ എന്നിവരാണ് ഭക്ഷണം സ്പോൺസർ ചെയ്തത്.