കൊല്ലം: റവന്യൂ ജില്ലാ കായികമേളയിൽ റിലേയിൽ അഞ്ചൽ സബ് ജില്ലയുടെ ആധിപത്യം. 4X 100 ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സബ് ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ അഞ്ചലിനാണ് ഒന്നാം സ്ഥാനം. സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു.
ജൂനിയർ ബോയ്സ് വിഭാഗത്തിൽ അമൽ സജി (എം.ടി എച്ച്.എസ്, ചണ്ണപ്പേട്ട), ഹരികൃഷ്ണൻ (അഞ്ചൽ ഈസ്റ്റ് ഗവ. എച്ച്.എസ്), അരോൺ ഗീവർഗീസ് (ജി.എച്ച്.എസ്.എസ്, കരുകോൺ) എസ്.ആർ.നിഖിൽ (ഗവ. എച്ച്.എസ്, കുളത്തൂപ്പുഴ) എന്നിവരടങ്ങിയ ടീമാണ് വിജയിച്ചത്.
ജൂനിയർ ഗേൾസ് വിഭാഗത്തിൽ ശ്രേയ ശ്രീലാൽ (ഗവ. എച്ച്.എസ്, അഞ്ചൽ ഈസ്റ്റ്), ബിയോണ റഹീം (ഓൾ സെയിന്റ്, പുനയം), ആർ.അനാമിക (എ.എം.എം, കരവാളൂർ), ഐ.അഷ്ണ (ഗവ. എച്ച്.എസ്.എസ്, അഞ്ചൽ ഈസ്റ്റ്) എന്നിവർ വിജയക്കൊടി പാറിച്ചു. അഷ്ണ ജൂനിയർ ഗേൾസ് ലോംഗ് ജംപിൽ ഒന്നാം സ്ഥാനവും 100 മീറ്റിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. സബ് ജൂനിയർ ഗേൾസ് വിഭാഗം റിലേ അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിലെ കുട്ടികൾ പൊരുതി നേടി. കീർത്തന, ഹർഷ, ഏഞ്ചൽ ജോയി. ഹന നാസർ എന്നിവരാണ് വിജയിച്ചത്. അതേസമയം, സീനിയർ ഗേൾസ് വിഭാഗം റിലേയിൽ പുനലൂർ സബ് ജില്ലാ ടീമിനാണ് ഒന്നാം സ്ഥാനം. ജോജി അന്ന ജോൺ (സെന്റ് ഗോരത്തി), ലിയ ഏബ്രഹാം, ബിസ്മി ലത്തീഫ് (ഗവ. എച്ച്.എസ്, പുനലൂർ) ജെ.എസ്.മീനാക്ഷി (ഗവ. ഗേൾസ് എച്ച്.എസ്, പുനലൂർ) എന്നിരായിരുന്നു ടീമംഗങ്ങൾ.