കൊല്ലം: ആർ. ശങ്കറിന്റെ 50-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നാളെ ആർ.ശങ്കറിന്റെ ജന്മഗൃഹമായ പുത്തൂർ പാങ്ങോട്ട് നിന്നാരംഭിക്കുന്ന ദീപ ശിഖാറാലിക്ക് കേരളപുരത്ത് വരവേൽപ്പ് നൽകും. വൈകിട്ട് 3 ന് നൂറുകണക്കിന് കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രനും യൂണിയൻ ഭാരവാഹികളും ട്രസ്റ്റ് ബോർഡ് അംഗങ്ങളും വനിതാ സംഘം ഭാരവാഹികളും യൂത്ത്മൂവ്മെന്റ് ഭാരവാഹികളും ശ്രീനാരായണ എംപ്ലോയീസ് ഫോറം ഭാരവാഹികളും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ ഭാരവാഹികളും ശാഖായോഗം ഭാരവാഹികളും മൈക്രോ യൂണിറ്റ് അംഗങ്ങളും ചേർന്ന് സ്വീകരിക്കും

കൊല്ലം യൂണിയൻ ഓഫീസിൽ

ഇന്ന് വൈകിട്ട് 5.30ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഓഫീസിൽ ആർ.ശങ്കറിന്റെ ഛായാ ചിത്രത്തിന് മുമ്പിൽ പ്രസിഡന്റ് മോഹൻ ശങ്കർ ഭദ്രദീപം തെളിച്ച് ചരമവാർഷിക ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. യൂണിയൻ ഭാരവാഹികൾ,​ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ,​ വനിതാ സംഘം ഭാരവാഹികൾ,​ യൂത്ത്മൂവ്മെന്റ് ഭാരവാഹികളൾ,​ ശ്രീനാരായണ എംപ്ലോയീസ് ഫോറം ഭാരവാഹികൾ,​ ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പുഷ്പാർച്ചന നടത്തും. യൂണിയൻ വനിതാ സംഘം പ്രവർത്തകർ ഗുരുദേവ കീർത്തനം ആലപിക്കും.

സിംസിൽ

നാളെ രാവിലെ 7.30 ന് സിംസ് ആശുപത്രി അങ്കണത്തിലെ ആർ.ശങ്കർ സ്മൃതി മണ്ഡപത്തിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യൂണിയൻ ഭാരവാഹികൾ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ, ശ്രീനാരായണ എംപ്ലോയിസ് ഫോറം ഭാരവാഹികൾ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ ഭാരവാഹികൾ എന്നിവർ പുഷ്പചക്രം സമർപ്പിക്കും. ദീപശിഖാ റാലി ചിന്നക്കട ആർ.ശങ്കർ സ്ക്വയറിൽ എത്തി പുഷ്പചക്രം സമർപ്പിച്ചതിന് ശേഷം ശങ്കേഴ്സ് ആശുപത്രിയിലെ സ്മൃതി മണ്ഡപത്തിലേക്കുള്ള മൗന ജാഥയിൽ പങ്കെടുക്കുന്നതിന് വൈകിട്ട് 5ന് എല്ലാവരും ചിന്നക്കട ആർ.ശങ്കർ പ്രതിമയ്ക്ക് സമീപമുള്ള റസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു.