
കൊല്ലം: വാട്ടർ അതോറിറ്റി പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ പ്രവർത്തക സമ്മേളനം കൊല്ലം ജലഭവനിൽ പി.എച്ച് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ എസ്.ബീന ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റ് തറയിൽ ശശിയെ സൂപ്രണ്ടിംഗ് എൻജിനിയർ പൊന്നാട അണിയിച്ച് ആദരിച്ചു. ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തോടൊപ്പം പെൻഷൻ പരിഷ്കണം നടപ്പാക്കാത്തതിൽ സമ്മേളനം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് എ.ഡി.ബാബുരാജ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.ഷംസുദ്ദീൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഡി.സുന്ദരേശൻ, എ.താണുപിള്ള, വി.എസ്.സുലേഖ, ബി.രാജേന്ദ്രൻപിള്ള, എൻ.രാമകൃഷ്ണപിള്ള, വി.വിമലൻ, കെ.രവിദാസ്, വൈ.മുഹമ്മദ് സലാം എന്നിവർ സംസാരിച്ചു.