കൊല്ലം: ആർ. ശങ്കറിന്റെ 50-ാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് 6ന് സിംസ് ആശുപത്രി അങ്കണത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആമുഖ പ്രഭാഷണം നടത്തും. മന്ത്രി വീണാജോർജ് അദ്ധ്യക്ഷയാകും. പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ശ്രീനാരായണ ട്രസ്റ്റും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനും ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകളുടെയും മെഡിക്കൽ മിഷൻ നൽകുന്ന സ്കോളർഷിപ്പുകളുടെയും വിതരണം എസ്.എൻ ട്രസ്റ്റ് ചെയർമാൻ ഡോ. എം.എൻ.സോമൻ നിർവഹിക്കും. മെഡിക്കൽ മിഷൻ കമ്മിറ്റി അംഗങ്ങളായ പി.സുന്ദരൻ, അനിൽ മുത്തോടം എന്നിവർ സംസാരിക്കും. എസ്.എൻ ട്രസ്റ്റ്സ് മെഡിക്കൽ മിഷൻ ട്രസ്റ്റ് സെക്രട്ടറി ഡോ.ജി.ജയദേവൻ സ്വാഗതവും അസി. സെക്രട്ടറി എൻ.രാജേന്ദ്രൻ നന്ദിയും പറയും.
7ന് വൈകിട്ട് 5 ന് ചിന്നക്കടയിലെ ആർ.ശങ്കർ പ്രതിമയിൽ ഹാരാർപ്പണം നടത്തും. പുത്തൂരിൽ നിന്നുള്ള ദീപശിഖാ റാലിക്കൊപ്പം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ നേതൃത്വം നൽകുന്ന മൗനജാഥ ശങ്കേഴ്‌സ് ആശുപത്രിയിൽ എത്തിച്ചേർന്ന് ശങ്കർ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കും.
കൊല്ലം വികലാംഗ ശിശു സംരക്ഷണ കേന്ദ്രത്തിലും അഗതി മന്ദിരത്തിലും അന്നദാനവും ശങ്കേഴ്സ് ആശുപത്രിയിൽ സമൂഹ സദ്യയും ഒ.പി വിഭാഗത്തിൽ സൗജന്യ ചികിത്സയും നടത്തും. പുത്തൂർ ആർ.ശങ്കർ ആശുപത്രിയിലെ ഒ.പി വിഭാഗത്തിലും സൗജന്യ ചികിത്സ ഉണ്ടാകും.