എഴുകോൺ : ഭാര്യ ആത്മഹത്യ ചെയ്തതിന് പ്രേരണാക്കുറ്റം ചുമത്തിയ കേസിൽ ഭർത്താവിനെ വെറുതെ വിട്ടു. പവിത്രശ്വരം ചെറു പൊയ്ക ജിഷ്ണു ഭവനിൽ ബാബുവിനെയാണ് അഡീഷണൽ ജില്ലാ കോടതി വെറുതെ വിട്ടത്. ബാബുവിന്റെ ഭാര്യ ഷീബയെ (39) 2017 നവംബർ 17 ന് കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടിരുന്നു. ബാബുവിന്റെ പീഡനവും മദ്യപാനവും സഹിക്കാൻ കഴിയാതെയാണ് ഷീബ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പരാതിപ്പെടുകയും അത് സ്ഥിതീകരിക്കുന്ന ആത്മഹത്യ കുറിപ്പ് എഴുകോൺ പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ.കരീപ്ര ജെ.ശ്രീകുമാർ ഹാജരായി.