cake-

കൊല്ലം: ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി കൊല്ലം ബീച്ച് ഹോട്ടലിൽ എക്സിക്യുട്ടീവ് ഷെഫ് സജി ചാലയിലിന്റെ നേതൃത്വത്തിൽ കേക്ക് മിക്സിംഗ് സെറിമണി നടത്തി. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് കേക്ക് നിർമ്മാണ തുടക്കം കുറിച്ചു.

മാനേജിംഗ് ഡയറക്ടർ കെ.ശ്രീകുമാർ, ജനറൽ മാനേജർ രഞ്ജിത്ത് ജേക്കബ്, ഓപ്പറേഷൻ മാനേജർ ജൻസൺ ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. തനത് രുചിയും മണവും ലഭിക്കുന്ന ചേരുവകൾ ചേർത്താണ് കേക്ക് നിർമ്മിക്കുന്നത്. പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന കേക്കുകൾ രുചിയിൽ മുന്നിലാണ്.

കേക്ക് ബുക്കിംഗ് ആരംഭിച്ചു. പ്രത്യേക ഡിസ്കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ:

9446004243, 9447783714, 0474-2769999.