തൊടിയൂർ: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻഡ് ഫെഡ് ) കരുനാഗപ്പള്ളി ഏരിയ കൺവെൻഷൻ ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് പി.ബിനുലാൽ അദ്ധ്യക്ഷനായി. സെക്രട്ടി അബ്ദുൽ
ഷവാദ് സ്വാഗതം പറഞ്ഞു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി ടി.ഗിരീഷ് കുമാർ, ജില്ലാ പ്രസിഡന്റ് ജോൺ ലൂയീസ് ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ബി.ബിനു, മണിക്കുട്ടൻപിള്ള, എബ്രഹാംജോൺ, എൻ.രാമു, ശിവപ്രസാദ് എന്നിവർ സംസാരിച്ചു.നിർമ്മാണ സാമഗ്രികളുടെ അമിതവില നിയന്ത്രിക്കുന്നതിനും ന്യായവിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാകുന്നതിനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.