അഞ്ചൽ: കൊല്ലം സഹോദയ കലോത്സവത്തിൽ ആതിഥേയരായ അഞ്ചൽ സെന്റ് ജോൺസ് 1055 പോയിന്റ് നേടി ഒന്നാമതെത്തി. 951 പോയിന്റുമായി തിരുവനന്തപുരം സർവോദയ വിദ്യാലയം രണ്ടാമതെത്തി. 809 പോയിന്റുമായി ശാസ്താംകോട്ട ബ്രൂക്ക് ഇന്റർ നാഷണൽ സ്കൂൾ മൂന്നാമതെത്തി. നാല് കാറ്റഗറികളിലായി നടന്ന മത്സരത്തിൽ നാലിലും അഞ്ചൽ സെന്റ് ജോൺസ് ഒന്നാമതെത്തി. തിരുവനന്തപുരം സർവോദയ ഒന്ന്, മൂന്ന്, നാല് കാറ്റഗറികളിൽ രണ്ടാം സ്ഥാനത്തെത്തി. ശാസ്താംകോട്ട ബ്രൂക്ക് ഇന്റർ നാഷണൽ സ്കൂൾ രണ്ടാം കാറ്റഗറിയിൽ രണ്ടാം സ്ഥാനവും ഒന്ന്, മൂന്ന്, നാല് കാറ്റഗറികളിൽ മൂന്നാം സ്ഥാനവും അഞ്ചൽ ആനന്ദ് ഭവൻ രണ്ടാം കാറ്റഗറിയിൽ മൂന്നാം സ്ഥാനവും നേടി. സഹോദയ പ്രസിഡന്റ് റവ. ഡോ. എബ്രഹാം തലോത്തിൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ജയശ്രീ മോഹൻ, വൈസ് പ്രസിഡന്റ് ഡോ. എബ്രഹാം കരിക്കം, ട്രഷറർ ഫാ. സണ്ണി തോമസ്, ഫാ. ബോവസ് മാത്യു, കെ.എം.മാത്യു, ജനറൽ കൺവീനർ സൂസൻ കോശി, കൺവീനർ മേരി പോത്തൻ എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക് മീറ്റിൽ മെഡൽ നേടിയ ചാത്തന്നൂർ വിമല സ്കൂളിലെ ആർ. കാർത്തികേയന് യോഗത്തിൽ സ്വീകരണം നൽകി.