പുത്തൂർ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലയ്ക്കൽ ജംഗ്ഷനിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി ദേശീയ കൗൺസിൽ അംഗം വി.ഡി.സുദർശനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഘുകുന്നുവിള അദ്ധ്യക്ഷനായി. ഡി.സി.സി അംഗം ഹരിലാൽ, കോശി ഫിലിപ്പ്, പഴവറ സന്തോഷ്, രാജീവൻ, അനീഷ് ആലപ്പാട്ട്, രഘുനാഥൻ, ജയൻ എസ്.എൻ.പുരം, സുനിൽ എസ്.എൻ.പുരം, ജെ.കെ.വിനോദിനി, വിമൽ ചെറുപൊയ്ക, ദീപു എസ്.എൻ.പുരം, വാസു എന്നിവർ സംസാരിച്ചു.