കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാക്കൾക്കെതിരെ കാപ്പ ചുമത്തി. മയ്യനാട് തെക്കുംകര ചേരിയിൽ പണ്ടാല തെക്കതിൽ സാത്താൻ സന്തോഷ് എന്ന സന്തോഷ് (36), കരുനാഗപ്പള്ളി തഴവ കളരിക്കൽ കൊച്ചുമോൻ എന്ന രാജീവ് (23) എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്.

2021 മുതൽ കൊട്ടിയം, ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നരഹത്യ, നരഹത്യാശ്രമം, അതിക്രമം, കവർച്ച, വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് സന്തോഷ്. 2019 മുതൽ ഓച്ചിറ, കരുനാഗപ്പള്ളി, ചവറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നരഹത്യ, നരഹത്യാശ്രമം, അതിക്രമം, കവർച്ച, വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അനധികൃതമായി സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജീവ്.