കൊല്ലം: കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നിന്ന് 12ന് രാത്രി 8ന് തൃശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറയിലേക്ക് കാനന ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 900 മീറ്റർ ഉയരത്തിലാണ് മലക്കപ്പാറ. യാത്രയിൽ അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ, എന്നീ വെള്ളച്ചാട്ടങ്ങളും ഷോളയാർ പെൻ സ്റ്റോക്ക്, ഷോളയാർ വ്യൂ പോയിന്റ്, മലക്കപ്പാറ എന്ന മലയോര ഗ്രാമവും സന്ദർശിക്കും. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1100 രൂപ ( ഭക്ഷണം, പ്രവേശന ഫീസ് ഉൾപ്പെടില്ല). ഫോൺ: 8921950903, 94477216599447721659, 9496675635.