തൊടിയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്. പി. എ ) തൊടിയൂർ മണ്ഡലം 38-ാം വാർഷിക സമ്മേളനം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമയമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.എ.റഷീദ്, വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് എ.നസീംബീവി, ഡി.സി.സി സെക്രട്ടറി ടി.തങ്കച്ചൻ, കോൺഗ്രസ് കല്ലേലിഭാഗം മണ്ഡലം പ്രസിഡന്റ് എൻ.രമണൻ, കെ.എസ്.എസ്.പി.എ മണ്ഡലം പ്രസിഡന്റ് സി. ഗോപിനാഥപ്പണിക്കർ, പി.സോമൻ പിള്ള, കല്ലേലിഭാഗംവിജയകുമാർ, പുതുപ്പുരയ്ക്കൽ ഭാസ്ക്കരൻപിള്ള, കരുനാഗപ്പള്ളി അജയൻ, പട്ടകടവ് കുട്ടപ്പൻ, പ്രഭാകരൻപിള്ള, ടി.മോഹനൻ, അബ്ദുള്ളക്കുഞ്ഞ്, അബ്ദുൾമജീദ്, സുമംഗലാദേവി എന്നിവർ സംസാരിച്ചു.