കൊല്ലം: എക്സൈസ്, ഡ്രഗ്സ് വകുപ്പുകൾ സംയുക്തമായി തങ്കശേരി ഭാഗത്ത് നടത്തിയ പരിശോധനയിൽ ജനമിത്ര മെഡിക്കൽസിൽ നിന്ന് വൻതോതിൽ ലഹരി മരുന്നുകളും ഇൻജക്ഷൻ ഉപകരണങ്ങളും ലഹരി ഗുളികകളും പിടിച്ചെടുത്തു.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകുന്നതായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കട അടപ്പിച്ചു. കട ഉടമക്കെതിരെ കേസെടുത്തു. ഡോക്ടർമാരുടെ വ്യാജ കുറിപ്പടികളും പിടിച്ചെടുത്തു. എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെയും ഡ്രഗ്സ് ഇൻസ്പെക്ടർ സജുവിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. റെയ്ഡ് ശക്തമാക്കുമെന്ന് അസി. എക്സൈസ് കമ്മിഷണർ വി.റോബർട്ട് അറിയിച്ചു. പ്രിവന്റീവ് ഓഫീസർ ഷഹറുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എസ്.ശ്രീനാഥ്, എസ്.എസ്.ജൂലിയൻ ക്രൂസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഗംഗ, ഡ്രൈവർമാരായ ഗോപൻ, സന്തോഷ് എന്നിവർ പങ്കെടുത്തു. ഫോൺ: 0474 2767822.