കൊല്ലം: ഹാമറിൽ നേട്ടം കൊയ്ത് ആർഷ സലീം. പതാരം എസ്.എം എച്ച്.എസ്.എസ് സ്‌കൂളിലെ പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർത്ഥിയാണ് ആർഷ സലിം. 27.27 മീറ്റർ എറിഞ്ഞാണ് സീനിയർ പെൺകുട്ടികളുടെ ഹമർത്രോയിൽ ഒന്നാമതെത്തിയത്. സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ആറാമതെത്തിയ ആർഷയുടെ മികച്ച പ്രകടനം 37 മീറ്ററാണ്. മൂന്ന് വർഷം കൊണ്ട് ഹാമർ ത്രോയിലും ഡിസ്‌കസിലും പരിശീലനം നടത്തുന്നു. നാട്ടിക സ്‌പോർട്‌സ് അക്കാഡമിയിലായിരുന്നു പരിശീലനം. ഒരു വർഷമായി സ്‌കൂളിലെ കായികാദ്ധ്യാപനായ സ്റ്റാലിൻ മനോജിന്റെയും അച്ഛൻ സലിമിന്റെയും ശിക്ഷണത്തിലാണ്. പുനലൂർ സെന്റ് ഗൊരേത്തി എച്ച്.എസ്.എസിലെ ദേവിക സന്തോഷിനാണ് രണ്ടാം സ്ഥാനം.