കൊല്ലം: ഗ്രാമീണ മേഖലയിൽ നിന്നെത്തി ഡിസ്ക്കസ് ത്രോയിൽ മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് അസ്ലം അഭിമാനമായി. പരിമിത സാഹചര്യങ്ങളിൽ പരിശീലനം നേടിയാണ് ചണ്ണപ്പേട്ട മാർത്തോമ്മ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥി മുഹമ്മദ് അസ്ലമിന്റെ നേട്ടം. സബ് ജില്ലയിൽ ഡിസ്ക്കസ്ത്രോയിൽ ഒന്നാം സ്ഥാനവും ഷോട്ട് പുട്ടിൽ മൂന്നാം സ്ഥാനവും ലഭിച്ചു. സ്കൂൾ കായിക അദ്ധ്യാപകൻ ജിതിൻ തോമസിന്റെ നേതൃത്വത്തിൽ നാലുമാസമായി നിരന്തര പരിശീലനത്തിലൂടെയാണ് വിജയിച്ചത്.