കൊല്ലം: സ്കൂൾ കായിക മേളയിൽ വീണ് പരിക്കേൽക്കുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ പൂർണ സജ്ജമായി ആയുർവേദ മെഡിക്കൽ സംഘവും. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്പോർട്സ് ആയുർവേദിക് റിസർച്ച് സെന്ററിന്റെ യൂണിറ്റാണ് താരങ്ങൾക്ക് ചികിത്സ ഒരുക്കുന്നത്. മൂന്ന് ഡോക്ടർമാരും ഒരു തെറാപ്പിസ്റ്റുമടങ്ങുന്ന യൂണിറ്റിന്റെ കോ ഓഡിനേറ്റർ ഡോ. ആർ.സനൽകുമാറാണ്. ഡോ.വിഷ്ണു. ബി.ചന്ദ്രൻ, ഡോ.എസ്.സുബിന എന്നിവർ മെഡിക്കൽ ഓഫീസർമാരായും എൽ.എൽ.വിമൽലാൽ തെറാപ്പിസ്റ്റായും പ്രവർത്തിക്കുന്നു. മത്സരത്തിനിടെ വീണ് പരിക്കേറ്റ ഒട്ടേറെ പേർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സംഘത്തിന് കഴിഞ്ഞു.