kunnathoor
പുത്തനമ്പലം - പ്ലാത്തറ റോഡിൽ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റ്

കുന്നത്തൂർ: മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് ഇലക്ട്രിക് പോസ്റ്റുകൾ നിലംപൊത്തി. പുത്തനമ്പലം - പ്ലാത്തറ റോഡിൽ കുന്നത്തൂർ പുത്തനമ്പലം ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. കാറ്റോ മഴയോ ഇല്ലാത്ത നേരത്താണ് പ്ലാവിന്റെ വലിയ ശിഖരം ഒടിഞ്ഞ് 11 കെ.വി വൈദ്യുത പോസ്റ്റുകൾക്ക് മുകളിൽ പതിച്ചത്.രണ്ട് പോസ്റ്റുകൾ ഒടിഞ്ഞ് റോഡിലേക്ക് മറിയുകയും മറ്റൊരെണ്ണം അപകടാവസ്ഥയിലാകുകയും ചെയ്തു. ഇതോടെ പുത്തനമ്പലം മേഖലയിൽ വൈദ്യുതി വിതരണവും നിലച്ചു. പോസ്റ്റുകളും ലൈനുകളും റോഡിനു കുറുകെ കിടക്കുന്നത് ഗതാഗത തടസത്തിനും കാരണമായി.