ചാത്തന്നൂർ: തൃക്കോവിൽവട്ടം നടുവിലക്കര സ്വദേശിയായ പതിനാലുകാരനെ വീട്ടുമുറ്റത്തു നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ നാട്ടുകാരനായ യുവാവ് അറസ്റ്റിൽ. നടുവിലക്കര കൊച്ചാലുംമൂട് സുനിൽഭവനിൽ തുളസീധരൻപിള്ളയുടെ മകൻ സുനിൽകുമാറാണ് (33) അറസ്റ്റിലായത്. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന കുട്ടിയെ എടുത്തുയർത്തി കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുകയും പ്രതിരോധിച്ച് ബഹളംവച്ച കുട്ടിയുടെ കയ്യിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി കൊട്ടിയം പൊലീസ് പറഞ്ഞു. സുനിൽകുമാറിനെ കൊല്ലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.